UNDER CONSTRUCTION

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

അയിഷ കെ ടി

പ്രസിഡൻ്റ്

സി ടി അബ്ദുറഹിമാൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സമിത ഹരിദാസ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഹൈദ്രു വെള്ളച്ചാലി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബുഷ്റ എം

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജു കെ എസ്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : അരീക്കോട് ജില്ല : മലപ്പുറം താലൂക്ക് : ഏറനാട് പാര്‍ലിമെന്റ് മണ്ഡലം : വയനാട് അസംബ്ലി മണ്ഡലം :ഏറനാട് ഗ്രാമ പഞ്ചായത്തുകള്‍ : അരീക്കോട്, ചീക്കോട്, എടവണ്ണ, കാവന്നൂര്‍, കീഴുപറമ്പ്, കുഴിമണ്ണ, പുല്‍പ്പറ്റ, ഊര്‍ങ്ങാട്ടിരി വിസ്തീര്‍ണ്ണം : 257.12 ച.കി.മി അതിരുകള്‍  പടിഞ്ഞാറ് : കൊണ്ടോട്ടി, മലപ്പുറം ബ്ലോക്കുകൾ വടക്ക് : കോഴിക്കോട് ജില്ല കിഴക്ക് : വണ്ടൂര്‍, നിലമ്പൂര്‍ ബ്ലോക്കുകൾ തെക്ക് : മഞ്ചേരി മുന്‍സിപ്പാലിറ്റി ജനസംഖ്യ : 267890 (census 2011) ജനസാന്ദ്രത : 799/ ച.കി.മി ബ്ലോക്ക് ഡിവിഷനുകള്‍ : 19 സാക്ഷരത : 87 % ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : അരീക്കോട്, എടവണ്ണ, ചുങ്കത്തറ, തൃക്കലങ്ങോട്, പൂക്കോട്ടൂര്‍ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിൽ വിസ്തൃതിയി ലും ജനസംഖ്യയിലും മുന്നിൽ നിൽക്കുന്ന ഒരു ബ്ലോക്കാണ് അരീക്കോട്. 1960ൽ രൂപീകൃതമായ മഞ്ചേരി ബ്ലോക്ക് 1990ൽ പുനഃസംഘടിപ്പിച്ചപ്പോഴാണ് അരീക്കോട് ബ്ലോക്ക് രൂപീകൃതമായത്. മലപ്പുറം ജില്ലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അരീക്കോട്, ഊർങ്ങാട്ടിരി,  കീഴുപറമ്പ്,  കുഴിമണ്ണ,  കാവനൂർ,  എടവണ്ണ,  ചീക്കോട്,  പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 26, 2026

അരീക്കോട് ബ്ലോക്ക് ഉമ്മൻചാണ്ടി മെമ്മോറിയൽ കോൺഫെഡറേഷൻ ഹാൾ ഉദ്ഘാടനം

അരീക്കോട് ബ്ലോക്ക് ഉമ്മൻചാണ്ടി മെമ്മോറിയൽ കോൺഫറൻസ് ഹാൾ 2026 ജൂൺ 26 ന് ശ്രീമതി പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.കെ. ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ശ്രീ എ.പി. അനിൽകുമാറർ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജബ്ബാർഹരാജി, അരീക്കോട് ബ്ലോക്ക്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത