അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം..............
ഖരമാലിന്യ സംസ്കരണം 2026 പരിശീലനം

October 7, 2026

സംസ്ഥാന സർക്കാർ മാലിന്യ നിർമാർജനരംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി      കിലയുമായി സഹകരിച്ച് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനികൾക്കും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട എട്ടു പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും ഖരമാലിന്യ സംസ്കരണം 2026 സംബന്ധിച്ച് രണ്ടുദിവസങ്ങളിലായി പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം ആദ്യദിനമായ 22/09/2026 നു അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ടി അബ്ദുറഹിമാൻ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി  ആയിഷ കെ. ടി ഉദ്ഘാടനം ചെയ്തു.‌ ബി. ഡി. ഒ ഷാജു കെ. എസ് സ്വാഗതം പറഞ്ഞു.. നിരവധിയായ വിഷയങ്ങളിൽ വിവിധ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു.. പരിശീലനത്തിന്റെ സമാപന ചടങ്ങ് 23/09/2026 ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.. മാലിന്യ നിർമാർജന രംഗത്ത് ജനപ്രതിനിധികൾ നിർണായകമായ പങ്കുവഹിക്കേണ്ടത് ഉണ്ടെന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഈ മേഖലയിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും സന്ദേശപ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചു.. സമാപന ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ കെടി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി ടി അബ്ദുറഹിമാൻ,  വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി..
സംസ്ഥാന സർക്കാർ ശുചിത്വ മിഷനുമായി   മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ‘കയ്യോടു കൈ ’ ക്യാമ്പയിനിങ്ങിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ശിഹാബുദ്ദീൻ നന്ദി അറിയിച്ചു..

kharamalinyam