അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം..............

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്

ഗ്രാമീണ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളെയും ജില്ലാ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായ ബ്ലോക്ക് പഞ്ചായത്ത് വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.കാർഷിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ-ശിശു ക്ഷേമം, സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ സൃഷ്ടി, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.

അയിഷ വി പി

പ്രസിഡൻ്റ്

സി ടി അബ്ദുറഹിമാൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സമിത ഹരിദാസ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഹൈദ്രു വെള്ളച്ചാലി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബുഷ്റ എ എം

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജു കെ എസ്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : അരീക്കോട് ജില്ല : മലപ്പുറം താലൂക്ക് : ഏറനാട് പാര്‍ലിമെന്റ് മണ്ഡലം : വയനാട് അസംബ്ലി മണ്ഡലം :ഏറനാട് ഗ്രാമ പഞ്ചായത്തുകള്‍ : അരീക്കോട്, ചീക്കോട്, എടവണ്ണ, കാവന്നൂര്‍, കീഴുപറമ്പ്, കുഴിമണ്ണ, പുല്‍പ്പറ്റ, ഊര്‍ങ്ങാട്ടിരി വിസ്തീര്‍ണ്ണം : 257.12 ച.കി.മി അതിരുകള്‍  പടിഞ്ഞാറ് : കൊണ്ടോട്ടി, മലപ്പുറം ബ്ലോക്കുകൾ വടക്ക് : കോഴിക്കോട് ജില്ല കിഴക്ക് : വണ്ടൂര്‍, നിലമ്പൂര്‍ ബ്ലോക്കുകൾ തെക്ക് : മഞ്ചേരി മുന്‍സിപ്പാലിറ്റി ജനസംഖ്യ : 267890 (census 2011) ജനസാന്ദ്രത : 799/ ച.കി.മി ബ്ലോക്ക് ഡിവിഷനുകള്‍ : 19 സാക്ഷരത : 87 % ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : അരീക്കോട്, എടവണ്ണ, ചുങ്കത്തറ, തൃക്കലങ്ങോട്, പൂക്കോട്ടൂര്‍ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിൽ വിസ്തൃതിയി ലും ജനസംഖ്യയിലും മുന്നിൽ നിൽക്കുന്ന ഒരു ബ്ലോക്കാണ് അരീക്കോട്. 1960ൽ രൂപീകൃതമായ മഞ്ചേരി ബ്ലോക്ക് 1990ൽ പുനഃസംഘടിപ്പിച്ചപ്പോഴാണ് അരീക്കോട് ബ്ലോക്ക് രൂപീകൃതമായത്. മലപ്പുറം ജില്ലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അരീക്കോട്, ഊർങ്ങാട്ടിരി,  കീഴുപറമ്പ്,  കുഴിമണ്ണ,  കാവനൂർ,  എടവണ്ണ,  ചീക്കോട്,  പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 8, 2026

തൂഫാൻ തദ്ദേശം

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം കുറിച്ചു....

കൂടുതൽ വായിക്കുക