നിർമലം – പുതുയുഗ ശുചിത്വ കേരളം
October 28, 2026
കേരളത്തെ മാലിന്യമുക്തവും ശുചിത്വസുന്ദരവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് “നിർമലം – പുതുയുഗ ശുചിത്വ കേരളം”. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുക, ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക, അജൈവമാലിന്യങ്ങൾ പുനരുപയോഗത്തിനായി കൈമാറുക, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശുചിത്വമുള്ള ഒരു കേരളം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന, വിവിധ സംഘടനകൾ, വിദ്യാലയങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനവും പങ്കാളിത്തവും ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായകമാണ്. വീടുകളും പൊതുസ്ഥലങ്ങളും റോഡുകളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ഓരോ പൗരനും ശുചിത്വത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുമ്പോഴാണ് നിർമലവും ഹരിതാഭവുമായ ഒരു നവകേരളം യാഥാർഥ്യമാകുന്നത്.
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ കാലയളവ് 2026 ഒക്ടോബർ 2 മുതൽ 2031 മാർച്ച് 30 വരെയാണ്. അഞ്ചുവർഷം നീളുന്ന ഈ ക്യാമ്പയിൻ കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.
പദ്ധതി മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു:
• ഹ്രസ്വകാല ഘട്ടം: 2026 ഒക്ടോബർ 2 – 2027 ഒക്ടോബർ 2
• മധ്യകാല ഘട്ടം: 2027 ഒക്ടോബർ 2 – 2030 ജൂൺ 5
• ദീർഘകാല ഘട്ടം: 2030 ജൂൺ 5 – 2031 മാർച്ച് 30