വിദ്യാഭ്യാസം
വിദ്യാഭ്യാസ രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ച പ്രദേശമാണ് അരീക്കോട്. ഇവിടുത്തെ എല്ലാ പഞ്ചായത്തുകളിലും ഹയർ സെക്കൻഡറി സ്കൂളുകൾ, ഹൈസ്കൂളുകൾ, യു.പി. സ്കൂളുകൾ, എൽ.പി. സ്കൂളുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ബ്ലോക്ക് പരിധിയിൽ മൂന്ന് സെക്കൻഡറി വിദ്യാഭ്യാസ ഓഫീസുകൾ, നാല് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, കൂടാതെ ബി.എഡ് കോളേജുകളും ഐ.ടി.ഐ-കളും പ്രവർത്തിക്കുന്നുണ്ട്.