കായികം
ആഗോള കായിക ഭൂപടത്തിൽ ഇടം നേടിയ മേഖലയാണ് അരീക്കോട്; പരേതനായ ഡോ. ഉസ്മാൻ, കാന്തിരാല മുഹമ്മദലി, യു. ഷറഫലി എന്നിവർ പ്രദേശത്തെ പ്രമുഖരാണ്. കിഴുപറമ്പിൽ നിന്നുള്ള ഒളിമ്പ്യൻ ഇർഫാൻ, 70 വയസ്സിനു മുകളിലുള്ളവരുടെ രാജ്യാന്തര കായിക മത്സരങ്ങളിൽ വിജയിച്ച എ.അബ്ദുസ്സലാം മാസ്റ്റർ എന്നിവരും അവിസ്മരണീയമായ പേരുകളാണ്.