UNDER CONSTRUCTION
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിൽ വിസ്തൃതിയി ലും ജനസംഖ്യയിലും മുന്നിൽ നിൽക്കുന്ന ഒരു ബ്ലോക്കാണ് അരീക്കോട്. 1960ൽ രൂപീകൃതമായ മഞ്ചേരി ബ്ലോക്ക് 1990ൽ പുനഃസംഘടിപ്പിച്ചപ്പോഴാണ് അരീക്കോട് ബ്ലോക്ക് രൂപീകൃതമായത്. മലപ്പുറം ജില്ലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്  അരീക്കോട്,  ഊർങ്ങാട്ടിരികീഴുപറമ്പ്കുഴിമണ്ണകാവനൂർഎടവണ്ണചീക്കോട്പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ്.

ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവമായ പങ്കാളിത്തം വഹിച്ച പ്രദേശമാണിത്. ജന്മിത്തത്തിനെതിരെ പടപൊരുതി വീരമൃത്യു വരിച്ച ഓമാനൂർ ശുഹദാക്കൾ ഖിലാഫത്ത് കാലത്ത് രാജ്യത്തിന് വേണ്ടി രക്തം ചിന്തിയവർആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ടവർ ഒക്കെ സ്വാതന്ത്ര്യ സമരത്തിന് ഈ പ്രദേശം നൽകിയ സംഭാവനകളാണ്.

പുരാതനമായ ഒരു സമ്പന്ന സംസ്‌കാരം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വിളക്കുപറമ്പ് പന്തലങ്ങാടിയിൽ നിലനിന്നതായി അവിടെ കണ്ടെത്തിയിരിക്കുന്നു. പ്രാചീന-ക്ഷേത്രാവശിഷ്ടങ്ങളും ശിലാലിഖിതങ്ങളും സൂചന നൽകുന്നു. ഈ വർഗ്ഗക്കാർ ഉപേക്ഷിച്ചുപ്പോയ അവസരത്തിൽ അളവറ്റ സമ്പത്ത് ഒരു കിണറ്റിൽ നിക്ഷേപിക്കുകയും കിണർ ഒരു വലിയ പാറകൊണ്ടു മൂടിയ നിലയിൽ ഇപ്പോഴും ഉളളതായി പറയപ്പെടുന്നു. ഈ കാരണമാണത്രെ ഈ പ്രദേശത്തിനു കിണറടപ്പൻ എന്നു പേരുണ്ടായതെന്ന് പഴമക്കാർ പറയുന്നു. അരീക്കോട് ഗ്രാമപഞ്ചായത്തിലെ നൂറ്റാണ്ടുകളോളം പഴക്കമുള്ള താഴത്തങ്ങാടി പള്ളിയും തൃക്കളയൂർ ശിവക്ഷേത്രവും ഇപ്പോഴും പ്രൗഡിയോടെ നിലനിൽക്കുന്നു. കോഴിക്കോട് സാമൂതിരി രാജവാഴ്ചയുടെ കീഴിൽ കാവനൂരിലെ ഇരിവേറ്റിയിലുണ്ടായിരുന്ന പുതിയറ കോവിലകം രാജവാഴ്ചയുടെ ഓർമ്മ ഉണ്ടാക്കുന്നതാണ്. 1921 ലെ ഖിലാഫത്ത് ലഹളയെ അടിച്ച മർത്താൻ ബ്രിട്ടീഷുക്കാർ പ്രത്യേകം രൂപം കൊടുത്ത മലബാർ സ്പെഷ്യൽ പോലീ സിന്റെ ആസ്ഥാനങ്ങളിലൊന്ന് ഇന്നും ഗതകാല സ്‌മരണകളുയർത്തി അരീക്കോടു ഇപ്പോഴും നിലനിൽക്കുന്നു.