അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം..............
തൂഫാന്‍ 2.0 ഇനി തദ്ദേശ സ്ഥാപനതലത്തില്‍

October 8, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ആയിഷ കെ ടി പതാക ഉയർത്തുകയും ജനപ്രതിനിധികളും ജീവനക്കാരും വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരും തൂഫാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു. "ഓപ്പറേഷൻ തൂഫാൻ " (തൂഫാൻ തദ്ദേശം / തൂഫാൻ 2.0) രണ്ടാം ഘട്ടത്തിന്റെ സംസ്ഥാന തല ഉൽഘാടനം വെബ് സ്ട്രീം ലിങ്കിൽ ബ്ലോക്കാഫീസ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.

thoofan1